തുടക്കം പാളിയെങ്കിലും റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, റീസ ഹെന്‍ഡ്രിക്സിനും എയ്ഡന്‍ മാര്‍ക്രത്തിനും അര്‍ദ്ധ ശതകം

ആദ്യ ഓവറിൽ ക്വിന്റൺ ഡി കോക്കിനെ നഷ്ടമാതുടക്കം പാളിയെങ്കിലും റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, റീസ ഹെന്‍ഡ്രിക്സിനും എയ്ഡന്‍ മാര്‍ക്രത്തിനും അര്‍ദ്ധ ശതകംയപ്പോള്‍ അക്കൗണ്ട് തുറന്നില്ലെങ്കിലും സൗത്താംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 191/5 എന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ വിജയം നേടുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാനാകും.

ഡി കോക്ക് പുറത്തായ ശേഷം കഴിഞ്ഞ മത്സരത്തിലെ ഹീറോ റൈലി റൂസ്സോയുടെ തകര്‍പ്പന്‍ ബാറ്റിംഗിനൊപ്പം റീസ ഹെന്‍ഡ്രിക്സും മികച്ച നിന്നപ്പോള്‍ രണ്ടാം വിക്കറ്റിൽ 55 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

18 പന്തിൽ 31 റൺസ് നേടിയ റൂസ്സോ പുറത്തായ ശേഷം എയ്ഡന്‍ മാര്‍ക്രത്തോടൊപ്പം ഹെന്‍ഡ്രിക്സ് 87 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തത്. 50 പന്തിൽ 70 റൺസായിരുന്നു ഹെന്‍ഡ്രിക്സിന്റെ സംഭാവന.

പിന്നീട് നാലാം വിക്കറ്റിൽ എയ്ഡന്‍ മാര്‍ക്രവും ഡേവിഡ് മില്ലറും കൂടി 17 പന്തിൽ 41 റൺസ് കൂടി ചേര്‍ത്തപ്പോള്‍ 9 പന്തിൽ 22 റൺസ് നേടിയ മില്ലര്‍ അവസാന ഓവറിലാണ് പുറത്തായത്.

ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ മാര്‍ക്രം 51 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റ് നേടി.