ജിയോവാനി സിമിയോണിയെ സ്വന്തമാക്കാൻ ഡോർട്മുണ്ട്

Nihal Basheer

Giovanni Simeone 1 703x400

വേറൊണ താരം ജിയോവാനി സിമിയോണിയെ സ്വന്തമാക്കാൻ ഡോർട്മുണ്ട് നീക്കം. വിവിധ ലീഗുകളിലെ വമ്പന്മാർ താരത്തിന് പിറകെ ഉള്ളതിനാൽ ജർമൻ ടീം തങ്ങളുടെ നീക്കങ്ങൾ വേഗത്തിൽ ആക്കുകയാണെന്ന് മാർക റിപ്പോർട്ട് ചെയ്യുന്നു. ഈ വാരം തന്നെ താരത്തെ സ്വന്തമാക്കാൻ വേണ്ടി ക്ലബ്ബ് പ്രതിനിധികളെ ഇറ്റലിയിലേക്ക് അയക്കാൻ ആണ് ഡോർട്മുണ്ട് തീരുമാനം. ഇരുപതിയെഴുകാരനായ അർജന്റീനൻ മുന്നേറ്റ താരം 2016 മുതൽ വിവിധ സീരി എ ടീമുകൾക്ക് വേണ്ടി കളിച്ചു വരികയാണ്. അവസാന സീസണിൽ കാഗ്ലിയാരിയിൽ നിന്നും ലോണിൽ കളിച്ചിരുന്ന താരത്തെ പിന്നീട് ഹെല്ലാസ് വേറൊണ സ്വന്തമാക്കുകയായിരുന്നു. സീസണിൽ 17 ഗോളുകളുമായി മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നു.

നപോളി ആയിരുന്നു സിമിയോണിക്ക് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്ന ടീം. അതേ സമയം യുവന്റസും നിലവിൽ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നാണ് സൂചനകൾ. എന്നാൽ പുതുതായി ടീമിൽ എത്തിയ ഹാളർക്ക് ആരോഗ്യ പ്രശ്നങ്ങൾ മൂലം പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് ഡോർട്മുണ്ട് താരത്തിന് വേണ്ടി രംഗത്ത് വന്നത്. ഇതോടെ അർജന്റീനൻ താരത്തിന്റെ ഭാവി ജർമനിയിൽ തന്നെ എന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. മറ്റ് ടീമുകളെ മറികടന്ന് സിമിയോണിയെ എത്രയും പെട്ടെന്ന് സ്വന്തമാക്കാനാണ് ഡോർട്മുണ്ട് നീക്കം.