ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാമ്പിലേക്ക് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വന്നെത്തി. നീണ്ട കാലമായി ക്രിക്കറ്റില്‍ നിന്ന് പരിക്ക് മൂലം വിട്ട് നില്‍ക്കുകയാണ് രവീന്ദ്ര ജഡേജ. സൗത്ത് മുംബൈയിലെ ഹോട്ടലില്‍ ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയാണ് താരം. ജനുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന സിഡ്നി ടെസ്റ്റിലാണ് രവീന്ദ്ര ജഡേജ അവസാനമായി കളിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ട് പരമ്പരയിലും താരം കളിച്ചില്ല. താരത്തിന്റെ ഐപിഎലിലെ പങ്കാളിത്തവും സംശയത്തിലായിരുന്നുവെങ്കിലും ഇപ്പോള്‍ ഈ സംശയം എല്ലാം തിരുത്തിയാണ് താരം ക്യാമ്പില്‍ എത്തിയിരിക്കുന്നത്.
ജഡേജ അടുത്തിടെ ബെംഗളൂരിവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം ആരംഭിച്ചിരുന്നു. അവിടെ നിന്നാണ് താരം മുംബൈയിലേക്ക് യാത്ര തിരിച്ചത്. താരത്തിന്റെ സേവനം ആദ്യ മത്സരം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ലഭിയ്ക്കുമെന്നാണ് ടീം സിഇഒ കാശി വിശ്വനാഥ് പ്രത്യാശ പ്രകടിപ്പിച്ചത്.