77 റണ്‍സുമായി പൂനം റൗത്ത്, ഇന്ത്യയ്ക്ക് മികച്ച സ്കോര്‍

Punamraut

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. പൂനം റൗത്ത്(77), മിത്താലി രാജ്(36), ഹര്‍മ്മന്‍പ്രീത് കൗര്‍(36), ദീപ്തി ശര്‍മ്മ(36*) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 248/5 എന്ന സ്കോറിലേക്ക് എത്തിച്ചത്. സ്മൃതി മന്ഥാന(25), സുഷ്മ വര്‍മ്മ(14*) എന്നിവരും ക്രീസില്‍ ഇന്ത്യയ്ക്കായി ചെറിയ സംഭാവനകള്‍ നല്‍കി. ജെമീമ റോഡ്രിഗസ് പൂജ്യത്തിന് പുറത്താകുകയായിരുന്നു.

റൗത്ത് – മിത്താലി കൂട്ടുകെട്ടാണ് തുടക്കം പാളിയ ഇന്ത്യയെ തിരികെ മത്സരത്ത്ിലേക്ക് കൊണ്ടുവന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മൈല്‍ 2 വിക്കറ്റ് നേടി.

Previous articleസിംബാബ്‍വേയ്ക്ക് 2 വിക്കറ്റ് നഷ്ടം, 145 റണ്‍സ്
Next article“യുവന്റസിന്റെ പരാജയത്തിന് കാരണം റൊണാൾഡോ അല്ല” – ബ്രൂണൊ ഫെർണാണ്ടസ്