“യുവന്റസിന്റെ പരാജയത്തിന് കാരണം റൊണാൾഡോ അല്ല” – ബ്രൂണൊ ഫെർണാണ്ടസ്

യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ഏറെ പഴു കേൾക്കേണ്ടി വരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. മുൻ യുവന്റസ് താരങ്ങൾ അടക്കം നിരവധി പേരാണ് റൊണാൾഡോയെ വിമർശിക്കുന്നത്. എന്നാൽ റൊണാൾഡോക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് പോർച്ചുഗീസ് സഹതാരം ബ്രൂണൊ ഫെർണാണ്ടസ്. യുവന്റസിന്റെ തോൽവിക്ക് റൊണാൾഡോയെ മാത്രം പഴി പറയേണ്ട എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുപാട് വിജയങ്ങളും കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ടാലന്റിനെ ആരും സംശയിക്കേണ്ടതില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയിച്ചത് ഒന്നും ഒറ്റക്കായിരുന്നില്ല. അതുപോലെ അദ്ദേഹം പരാജയപ്പെടുന്നതും ഒറ്റയ്ക്കല്ല. ഒരു ടീമാണ് പരാജയപ്പെടുന്നത് എന്നും ഫുട്ബോൾ ടീം ഗെയിമാണെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. റൊണാൾഡോയുടെ യുവന്റസിലേക്ക് ഉള്ള വരവ് ആരാധകർക്ക് അമിത പ്രതീക്ഷ നൽകിയിരിക്കാം എന്നും എന്നാൽ ഇത് ഒരു സ്ക്വാഡിന്റെ പരാജയമാണെന്നും റൊണാൾഡോയുടെ മാത്രമല്ല എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

Previous article77 റണ്‍സുമായി പൂനം റൗത്ത്, ഇന്ത്യയ്ക്ക് മികച്ച സ്കോര്‍
Next articleഗ്രീലിഷ് തിരിച്ചെത്തുന്നത് വൈകും