സിംബാബ്‍വേയ്ക്ക് 2 വിക്കറ്റ് നഷ്ടം, 145 റണ്‍സ്

Zimbabwe

അബു ദാബി ടെസ്റ്റില്‍ മൂന്നാം ദിവസം ടീമുകള്‍ ലഞ്ചിന് പിരിയുമ്പോള്‍ സിംബാബ്‍വേ 145/2 എന്ന നിലയില്‍. 65 റണ്‍സ് നേടിയ പ്രിന്‍സ് മാസ്വൗരേയും 41 റണ്‍സ് നേടിയ കെവിന്‍ കസൂസുടെയും വിക്കറ്റുകളാണ് സിംബാബ്‍വേയ്ക്ക് നഷ്ടമായത്. 91 റണ്‍സാണ് സിംബാബ്‍വേ ഓപ്പണര്‍മാര്‍ നേടിയത്. റഷീദ് ഖാന്‍, അമീര്‍ ഹംസ എന്നിവര്‍ അഫ്ഗാനിസ്ഥാനായി ഓരോ വിക്കറ്റ് നേടി.

23 റണ്‍സുമായി തരിസായി മുസ്കാണ്ടയും 8 റണ്‍സുമായി ക്യാപ്റ്റന്‍ ഷോണ്‍ വില്യംസുമാണ് സിംബാബ്‍വേയ്ക്കായി ക്രീസിലുള്ളത്.

Previous articleഅവധിക്കാല ഫുട്ബോൾ ക്യാമ്പ്
Next article77 റണ്‍സുമായി പൂനം റൗത്ത്, ഇന്ത്യയ്ക്ക് മികച്ച സ്കോര്‍