ഡാർബി ജയിച്ചു റയൽ ബെറ്റിസ്, ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു

സ്പാനിഷ് ലാ ലീഗയിൽ അൽമേരിയക്ക് എതിരായ ഡാർബിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയം കണ്ടു റയൽ ബെറ്റിസ്. ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ബെറ്റിസിന് ആയി. ആദ്യ പകുതിയിൽ 23 മത്തെ മിനിറ്റിൽ വില്യം കാർവാൽഹോയിലൂടെയാണ് ബെറ്റിസ് മത്സരത്തിൽ മുന്നിലെത്തിയത്.

രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ എൽ ടോറെയിലൂടെ എതിരാളികൾ സമനില പിടിച്ചു. എന്നാൽ 66 മത്തെ മിനിറ്റിൽ ജോക്വിന്റെ പാസിൽ നിന്നു ഗോൾ നേടിയ ബോർഹ ഇഗലിയാസിസ് ബെറ്റിസിന് മുൻതൂക്കം തിരികെ നൽകി. തുടർന്ന് 5 മിനിറ്റിനുള്ളിൽ ബോർഹയുടെ പാസിൽ നിന്നു മത്സരത്തിൽ തന്റെ രണ്ടാം ഗോൾ നേടിയ വില്യം കാർവാൽഹോ ബെറ്റിസ് ജയം ഉറപ്പിക്കുക ആയിരുന്നു.