കാര്‍ത്തികിനെ അല്ല താന്‍ തിരഞ്ഞെടുക്കുക പന്തിനെ – സാബ കരീം

Rishabhpant

ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ അവസാന ഇലവനിൽ കീപ്പര്‍ സ്ഥാനം ദിനേശ് കാര്‍ത്തിക്കിനല്ല താന്‍ നൽകുക ഋഷഭ് പന്തിനെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ഋഷഭ് പന്തിനോ ദിനേശ് കാര്‍ത്തിക്കിനോ ആവും കീപ്പറുടെ റോള്‍ എങ്കിലും താന്‍ തിരഞ്ഞെടുക്കുക പന്തിനെ ആയിരിക്കുമെന്ന് സാബ കരീം വ്യക്തമാക്കി.

ടോപ് 3 സ്ഥാനം രാഹുല്‍, രോഹിത്, കോഹ‍്‍ലി എന്നിവര്‍ക്കും മധ്യ നിരയിൽ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഓള്‍റൗണ്ടറായി ടീമിലെത്തുമ്പോള്‍ കാര്‍ത്തിക്കോ പന്തോ ഇവരിൽ ഒരാള്‍ക്ക് മാത്രമേ ടീമിലിടം ലഭിയ്ക്കുകയുള്ളു.

ഈ ഘട്ടത്തിൽ ഋഷഭ് പന്ത് ആയിരിക്കും ടീമിന്റെ എക്സ് ഫാക്ടര്‍ എന്നും ഏഷ്യ കപ്പിൽ തന്റെ ഫയര്‍ പവറിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുവാന്‍ പന്തിന് സാധിക്കുമെന്നും സാബ കരീം വ്യക്തമാക്കി.