കസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ 18ആം നമ്പർ ജേഴ്സി അണിയും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തിയ ബ്രസീലിയൻ മധ്യനിര താരം കസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നമ്പർ 18 ജേഴ്സി അണിയും. താരം നാളെ സതാമ്പ്ടണ് ആയി അരങ്ങേറ്റം കുറിക്കും എന്നും ക്ലബ് ഇന്ന് അറിയിച്ചു. കഴിഞ്ഞ സീസണിൽ ബ്രൂണോ ഫെർണാണ്ടസ് അണിഞ്ഞ ജേഴ്സി ആണ് നമ്പർ 18. ബ്രൂണോ ഈ സീസണിൽ എട്ടാം നമ്പർ ജേഴ്സിയിലേക്ക് മാറിയിരുന്നു. മുമ്പ് 14 വർഷത്തോളം പോൾ സ്കോൾസ് അണിഞ്ഞ ജേഴ്സി നമ്പർ ആണ് 18.

പോൾ സ്കോൾസിന്റെ വലിയ ആരാധകൻ ആയിരുന്നു കസെമിറോ. താൻ ഇംഗ്ലണ്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട താരം സ്കോൾ ആയിരുന്നു എന്ന് കസെമിറോ ഇന്നലെ പറഞ്ഞിരുന്നു. റയൽ മാഡ്രിഡിൽ നിന്ന് 60 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കസെമിറോയെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിൽ കസെമിറോ 14ആം നമ്പർ ജേഴ്സി ആയിരുന്നു അണിഞ്ഞിരുന്നത്. യുണൈറ്റഡിൽ ആ ജേഴ്സി ഇപ്പോൾ എറിക്സൺ ആണ് അണിയുന്നത്.