അട്ടിമറിയോടെ പ്രവീൺ ജാധവ് രണ്ടാം റൗണ്ടിലേക്ക്,ലോക രണ്ടാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തി

Pravinjadhav

അമ്പെയ്ത്തിൽ ഇന്ത്യന്‍ താരം പ്രവീൺ ജാധവിന് ജയം. നേരിട്ടുള്ള സെറ്റുകളിൽ 6-0ന്റെ വിജയം ആണ് റഷ്യന്‍ ഒളിമ്പിക്സ് കൗൺസിൽ താരത്തെ പരാജയപ്പെടുത്തി പ്രവീൺ അടുത്ത റൗണ്ടിലേക്ക് കടന്നത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനായ റഷ്യന്‍‍ ഒളിമ്പിക്സ് കൗൺസിൽ താരത്തെയാണ് പ്രവീൺ അട്ടിമറിച്ചത്.

നാല് പെര്‍ഫെക്ട് ടെന്നുകളും 5 9 പോയിന്റുകളും നേടിയ പ്രവീൺ ആദ്യ സെറ്റിൽ 29 പോയിന്റും അടുത്ത രണ്ട് റൗണ്ടുകളിലും 28 വീതം പോയിന്റുമാണ് നേടിയത്. റഷ്യയുടെ ഗാല്‍സന്‍ ബാസാര്‍സാപോവ് 27, 27, 24 എന്നീ സ്കോറുകളാണ് നേടിയത്.

അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം ബ്രേഡി എല്ലിസൺ ആണ് പ്രവീൺ ജാധവിന്റെ എതിരാളിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleപ്രൊണായ് ഹാൽദർ ജംഷദ്പൂരിലേക്ക്
Next articleടുവൻസബെയെ യുണൈറ്റഡ് ലോണിൽ അയക്കും