പ്രൊണായ് ഹാൽദർ ജംഷദ്പൂരിലേക്ക്

Img 20210728 123347

എ ടി കെ മോഹൻ ബഗാന്റെ വിശ്വസ്തനായ മധ്യനിര താരം പ്രൊണായ് ഹൽദർ ക്ലബ് വിടുന്നു. താരത്തെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷത്തെ ലോൺ കരാറിലാകും താരം ജംഷദ്പൂരിലേക്ക് പോകുന്നത്. ജംഷദ്പൂർ താരത്തെ സ്ഥിര കരാറിൽ വാങ്ങാൻ ഒരുക്കമാണെങ്കിലും വിൽക്കാൻ മോഹൻ ബഗാൻ ഒരുക്കമല്ല. 2018 മുതൽ എ ടി കെക്ക് ഒപ്പമുള്ള താരമാണ് പ്രണോയ്.

കഴിഞ്ഞ സീസണിൽ മോഹൻ ബഗാനായി 16 മത്സരങ്ങൾ കളിച്ചിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 64 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരം ഇന്ത്യൻ യുവടീമായ ആരോസിനു വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഡെമ്പോയ്ക്ക് വേണ്ടിയും ഐ ലീഗ് കളിച്ചിട്ടുണ്ട്. എഫ് സി ഗോവ, മുംബൈ സിറ്റി എന്നിവരെ പ്രതിനിധീകരിച്ച് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്.

Previous articleസിന്ധുവിന് പ്രീക്വാര്‍ട്ടറിൽ എതിരാളിയായി എത്തുന്നത് ഡെന്മാര്‍ക്ക് താരം
Next articleഅട്ടിമറിയോടെ പ്രവീൺ ജാധവ് രണ്ടാം റൗണ്ടിലേക്ക്,ലോക രണ്ടാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തി