ഒളിമ്പിക് ദീപം തെളിയിക്കാൻ ആയത് കരിയറിലെ ഏറ്റവും വലിയ നേട്ടം ~ നയോമി ഒസാക്ക

Img 20210723 Wa0181

ഒളിമ്പിക് ഉത്ഘാടന വേദിയിൽ ഒളിമ്പിക് ദീപം തെളിയിക്കാൻ ആയത് തന്റെ കരിയറിൽ ഇത് വരെയുള്ള ഏറ്റവും വലിയ നേട്ടം ആണെന്ന് ജപ്പാൻ ടെന്നീസ് താരം നയോമി ഒസാക്ക. സംശയമില്ലാതെ തന്റെ കരിയറിലെ ഏറ്റവും മഹത്തായ നിമിഷം ഇതാണ് എന്നു സാമൂഹിക മാധ്യമത്തിൽ കുറിച്ച ഒസാക്ക ഈ നിമിഷത്തെ കുറിച്ച് പറയാൻ തനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്നും കൂട്ടിച്ചേർത്തു.

ഈ നിമിഷം ലഭിച്ചതിൽ താൻ വളരെ അധികം സന്തോഷവദിയും നന്ദിയുള്ളവളും ആയിരിക്കും എന്നും ഒസാക്ക പറഞ്ഞു. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും ഒസാക്ക കുറിപ്പിൽ പങ്ക് വച്ചു. ടോക്കിയോയിൽ കോവിഡ് കാലത്തിനു അനുയോജ്യമായ ഉത്ഘാടന ചടങ്ങിൽ തന്റെ പാരമ്പര്യം വ്യക്തമാക്കുന്ന വേഷവുമായി ആയാണ് ഒസാക്ക ഒളിമ്പിക് ദീപം തെളിയിച്ചു ഒളിമ്പിക്സിന് ആരംഭം കുറിച്ചത്. ഇനി ജന്മനാടിനായി സുവർണ നേട്ടം കൈവരിക്കാൻ ആവും ഒസാക്കയുടെ ശ്രമം.

Previous articleഈ കെട്ട കാലത്ത് പ്രതീക്ഷയുടെ ഒളിമ്പിക് ദീപം തെളിയിക്കാൻ യോഗ്യത നയോമി ഒസാക്കക്ക് തന്നെ!
Next articleസാഞ്ചോ മാഞ്ചസ്റ്ററിൽ 25ആം നമ്പർ ജേഴ്സി അണിയും