അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കും മടങ്ങാം, ന്യൂസിലാണ്ട് സെമിയിലേക്ക്

Kanewilliamson

അഫ്ഗാനിസ്ഥാനെതിരെ 8 വിക്കറ്റ് വിജയവുമായി സെമി ഉറപ്പാക്കി ന്യൂസിലാണ്ട്. ഇന്ന് നടന്ന സൂപ്പര്‍ 12 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 124 റൺസിലൊതുക്കിയ ശേഷം ന്യൂസിലാണ്ട് 18.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടുകയായിരുന്നു.

Newzealandmitchellguptill

കെയിന്‍ വില്യംസണും ഡെവൺ കോൺവേയും ചേര്‍ന്നാണ് 68 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മാര്‍ട്ടിന്‍ ഗപ്ടിൽ(28), ഡാരിൽ മിച്ചൽ(17) എന്നിവരും നിര്‍ണ്ണായക സംഭാവന നല്‍കി. വില്യംസൺ 40 റൺസും കോൺവേ 36 റൺസും നേടി വിജയ സമയത്ത് പുറത്താകാതെ ക്രീസിൽ നിന്നു.

അഫ്ഗാനിസ്ഥാന്റെ തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകളും അവസാനിച്ചു.

Previous articleടി20 ക്രിക്കറ്റിൽ 400ാം വിക്കറ്റ് നേടി റഷീദ് ഖാന്‍
Next articleപൂർണ്ണ ആധിപത്യത്തോടെ ഐഫ കെ പി എൽ യോഗ്യത കലാശ പോരാട്ടത്തിലേക്ക്