ടി20 ക്രിക്കറ്റിൽ 400ാം വിക്കറ്റ് നേടി റഷീദ് ഖാന്‍

ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തിൽ റഷീദ് ഖാന് ചരിത്ര നേട്ടം. ടി20 ക്രിക്കറ്റിൽ തന്റെ നാനൂറാം വിക്കറ്റാണ് റഷീദ് ഖാന്‍ ഇന്ന് നേടിയത്. മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കി താരം ഈ നേട്ടം നേടുമ്പോള്‍ ഇനി റഷീദ് ഖാനെക്കാള്‍ മുന്നിലുള്ളത് ഡ്വെയിന്‍ ബ്രാവോ(552), സുനിൽ നരൈന്‍(425), ഇമ്രാന്‍ താഹിര്‍(420) എന്നിവരാണ്.

റഷീദ് ഖാന്റെ തൊട്ടുപിന്നിൽ 398 വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസന്‍ ഉണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഗൂഗ്ളിയിലൂടെ ഗപ്ടിലിന്റെ വിക്കറ്റ് തെറിപ്പിച്ചാണ് ഈ ചരിത്ര നേട്ടം റഷീദ് സ്വന്തമാക്കിയത്.

Previous articleഅഫ്ഗാന്‍ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തി നജീബുള്ള
Next articleഅഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കും മടങ്ങാം, ന്യൂസിലാണ്ട് സെമിയിലേക്ക്