“വംശീയമായി അധിക്ഷേപിച്ചവർക്ക് വലിയ ശിക്ഷ ലഭിക്കണം” – വിനീഷ്യസ്

20211030 190215

എൽ ക്ലാസികോയ്ക്ക് ഇടയിൽ വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വംശീയമായി അധിക്ഷേപിച്ചവർക്ക് എതിരെ കടുത്ത നടപടി ഉണ്ടാകണം എന്ന് റയൽ മാഡ്രിഡിന്റെ യുവതാരം വിനീഷ്യസ് പറഞ്ഞു. ഇത്ര ദിവസം ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് തനിക്ക് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരത്തിൽ ശ്രദ്ധ കൊടുക്കേണ്ടതു കൊണ്ടായിരുന്നു എന്നും യുവതാരം പറഞ്ഞു. വലിയ ശിക്ഷ ലഭിച്ചാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കു എന്നും വിനീഷ്യസ് പറഞ്ഞു‌.

തനിക്ക് മേൽ എന്നും റയൽ മാഡ്രിഡിൽ വലിയ സമ്മർദ് ഉണ്ട് എന്നും താൻ വലിയ തുകയ്ക്ക് എത്തിയത് കൊണ്ട് തന്നെ എല്ലാവരും തന്നിൽ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട് എന്നും വിനീഷ്യസ് പറഞ്ഞു. പുറത്തുള്ള വിമർശനങ്ങൾ കേൾക്കാറില്ല എന്നും ക്ലബിൽ തന്നെ സഹായിക്കുന്നവരുടെ വാക്കുകൾക്കാണ് താൻ ചെവി കൊടുക്കുന്നത് എന്നും ബ്രസീലിയൻ താരം പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച താരമാണ് താൻ എന്നു സ്വയം കരുതുന്നില്ല എന്നും വിനീഷ്യസ് പറഞ്ഞു.

Previous articleയുവ സ്ട്രൈക്കർ മൻവീർ സിംഗ് നോർത്ത് ഈസ്റ്റിൽ
Next articleസെമി സ്ഥാനം മറക്കാം, ഇന്ത്യയെ വീഴ്ത്തി ന്യൂസിലാണ്ട്