നോർത്ത് ഈസ്റ്റിന്റെ പൊരുതലും മറികടന്ന് ജംഷദ്പൂർ സെമി ഫൈനലിന് തൊട്ടരികെ

Newsroom

Img 20220225 220408
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ സെമി ഫൈനൽ ഉറപ്പിക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് ജംഷദ്പൂർ. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട ജംഷദ്പൂർ ആവേശകരമായ മത്സരത്തിന് ഒടുവിൽ 3-2 എന്ന സ്കോറിനാണ് ജംഷദ്പൂർ വിജയിച്ചത്. തുടക്കത്തിൽ 2 ഗോളിന് മുന്നിട്ട് നിന്ന ജംഷദ്പൂർ എളുപ്പത്തിൽ വിജയിക്കും എന്ന് കരുതിയെങ്കിലും നോർത്ത് ഈസ്റ്റ് പൊരുതി 2-2 എന്ന് എത്തിച്ചു. അവസാനം 84ആം മിനുട്ടിലാണ് ജംഷദ്പൂർ വിജയ ഗോൾ നേടിയത്.
20220225 215511

35ആം മിനുട്ടിൽ സൈമിൻലൻ ദുംഗലും 58ആം മിനുട്ടിൽ ഗ്രെഗ് സ്റ്റുവർട്ടും ഗോൾ നേടിയതോടെ 2-0ന് ജംഷദ്പൂർ മുന്നിലെത്തി. 66ആം മിനുട്ടിലെ റാൾട്ടെയുടെ ഗോൾ പിന്നാലെ 68ആം മിനുട്ടിൽ മാർസെലീനോയുടെ ഗോൾ കൂടെ വന്നതോടെ സ്കോർ 2-2 എന്നായി. 84ആം മിനുട്ടിൽ ഗ്രെഗ്ഗ് സ്റ്റുവർട്ട് ആണ് ജംഷദ്പൂരിന് വിജയം നൽകിയത്. ഈ വിജയത്തോടെ ജംഷദ്പൂർ 17 മത്സരങ്ങളിൽ നിന്ന് 34 പോയിന്റിൽ എത്തി. ഇപ്പോൾ രണ്ടാമത് ഉള്ളത് എങ്കിലും ഒന്നാമത് എത്താൻ ഇപ്പോൾ ഫേവറിറ്റ്സും ജംഷദ്പൂരാണ്‌‌