ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽ നിന്നു മാറ്റി, ഫൈനൽ നടക്കുക പാരീസിൽ

യുഫേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയുടെ സെന്റ് പീറ്റേഴ്‌സ്ബെർഗിൽ നിന്നു മാറ്റി. യുദ്ധ സാഹചര്യത്തിൽ റഷ്യയിൽ നിന്നു ഫൈനൽ മാറ്റാൻ ഇന്ന് ചേർന്ന യുഫേഫയുടെ അടിയന്തര യോഗം തീരുമാനിക്കുക ആയിരുന്നു. ഫ്രാൻസ് തലസ്ഥാനം ആയ പാരീസിൽ ഫൈനൽ നടത്താൻ ആണ് യുഫേഫയുടെ പുതിയ തീരുമാനം.

മെയ് 28 നു നടക്കാനിരുന്ന ഫൈനൽ റഷ്യയുടെ ഉക്രൈൻ കടന്നു കയറ്റത്തെ തുടർന്ന് ആണ് യുഫേഫ മാറ്റാൻ തീരുമാനിച്ചത്. അതേസമയം ഇനിയൊരു തീരുമാനം ഉണ്ടാവുന്നത് വരെ യൂറോപ്യൻ മത്സരങ്ങളിൽ പങ്കെടുക്കുന്ന റഷ്യൻ, ഉക്രൈൻ ടീമുകൾ അവരുടെ മൈതാനത്തെ മത്സരങ്ങൾ നിഷ്പക്ഷ വേദികളിൽ ആയിരിക്കും ഇനി കളിക്കുക. 68,000 പേർക്ക് ഇരിക്കാവുന്ന മൈതാനം ആണ് പാരീസിലെ സ്റ്റഡെ ദി ഫ്രാൻസ് മൈതാനം.