88 റൺസ് വിജയം, പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

Sports Correspondent

Bangladesh
Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം ഏകദിനത്തിലെ ആധികാരിക വിജയത്തിന്റെ ബലത്തിൽ പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 306/4 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 45.1 ഓവറിൽ 218 റൺസിന് ഓള്‍ഔട്ട് ആയി.

88 റൺസിന്റെ വിജയത്തോടെ പരമ്പര 2-0ന് ബംഗ്ലാദേശ് നേടി. റഹ്മത് ഷാ(52), നജീബുള്ള സദ്രാന്‍(54), മുഹമ്മദ് നബി(32), റഷീദ് ഖാന്‍(29) എന്നിവര്‍ മാത്രമാണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയത്. ബംഗ്ലാദേശിന് വേണ്ടി ടാസ്കിന്‍ അഹമ്മദും ഷാക്കിബ് അൽ ഹസനും രണ്ട് വീതം വിക്കറ്റ് നേടി.