ലോകകപ്പുമായി ബന്ധപ്പെട്ട ഏറെ വൈറലായ കോഴിക്കോട് പള്ളാവൂരിലെ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ പഞ്ചായത്തിന്റെ നിർദ്ദേശം. പുഴയിൽ സ്ഥാപിച്ച ലയണൽ മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കാൻ ആണ് നിർദ്ദേശം. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് പഞ്ചായത്തിന്റെ നീക്കം. ഈ കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവികമായ ഒഴുക്ക് തടയുമെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തമംഗലം പഞ്ചായത്ത് ഈ രണ്ട് കട്ടൗട്ടുകളും നീക്കാൻ ആരാധകർക്ക് നിർദ്ദേശം നൽകി. പള്ളാവൂരിലെ കട്ടൗട്ടുകൾ ലോക ശ്രദ്ധ നേടിയ സമയത്താണ് ഇങ്ങനെ ഒരു വിവാദം ഉയരുന്നത്. അർജന്റീനയിലും യൂറോപ്പിലും അടക്കം ഈ കട്ടൗട്ടുകൾ ചർച്ച ആയിരുന്നു. ആദ്യം മെസ്സിയുടെ കട്ടൗട്ട് ആയിരുന്നു പുഴക്ക് നടുവിൽ ആയി വന്നത്. അതിനു പിന്നാലെ മെസ്സിയെക്കാൾ വലിയ നെയ്മർ കട്ടൗട്ടുമായി ബ്രസീൽ ഫാൻസും എത്തും.
ആരാധകർ പഞ്ചായത്തുനായി ചർച്ചകൾ നടത്തും. ഫുട്ബോൾ പ്രേമികൾക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇത്.