മെസ്സിക്ക് പരിക്ക്!!

Newsroom

Picsart 22 11 05 17 58 37 494
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സിക്ക് പരിക്ക്. താരത്തിന് പരിക്കേറ്റതിനാൽ പി എസ് ജിയുടെ ഞായറാഴ്ചത്തെ മത്സരത്തിന് ലയണൽ മെസ്സി ഉണ്ടാകില്ല എന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. നാളെ ഫ്രഞ്ച് ലീഗിൽ എഫ് സി ലൊറിയന്റിനെ ആണ് പി എസ് ജി നേരിടേണ്ടത്. ആ മത്സരത്തിനുള്ള മാച്ച് സ്ക്വാഡിൽ മെസ്സി ഉണ്ടാകില്ല.

മെസ്സിPicsart 22 11 05 17 58 54 375

എന്നാൽ മെസ്സിക്കേറ്റ പരിക്കിൽ ആശങ്ക വേണ്ട എന്നും ക്ലബ് അറിയിച്ചു. പരിക്ക് ഗുരുതരമല്ല. അടുത്ത ആഴ്ച തന്നെ മെസ്സി പരിശീലനത്തിലേക്ക് തിരികെയെത്തും. നാളത്തെ മത്സരം ഉൾപ്പെടെ പി എസ് ജിക്ക് രണ്ട് മത്സരങ്ങൾ മാത്രമാണ് ലോകകപ്പിന് മുന്നെ ഇനി ഉള്ളത്. മെസ്സി ഈ രണ്ട് മത്സരങ്ങളും കളിക്കാൻ സാധ്യതയില്ല. താരം നേരെ നവംബർ 14ന് ദേശീയ ക്യാമ്പിൽ ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.