അടിമുടി മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്, ഇവാന്റെ പരീക്ഷണങ്ങൾ വിജയിക്കുമോ

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അഞ്ചാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. മുംബൈ സിറ്റിക്ക് എതിരായ പരാജയങ്ങളിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് ഇവാൻ ഇന്ന് ടീമിനെ ഇറക്കുന്നത്. സന്ദീപ് സിംഗ്, ഹോർമിപാം, നിശു കുമാർ എന്നിവർ ഡിഫൻസിലേക്ക് എത്തിയപ്പോൾ മോംഗിൽ, ഖാബ്ര, ജെസ്സൽ എന്നിവർ ബെഞ്ചിലേക്ക് പോയി.

സൗരവ് ആദ്യമായി ഇന്ന് ആദ്യ ഇലവനിൽ എത്തിയപ്പോൾ സഹലിന്റെ സ്ഥാനം തെറിച്ചു. ഇവാനും ആദ്യ ഇലവനിൽ എത്തി. പൂട്ടിയക്ക് പകരം ആണ് ഇവാൻ ലൈനപ്പിൽ എത്തിയത്. ഇവാനും ജീക്സണും ആണ് മധ്യനിരയിൽ ഇറങ്ങുന്നത്. രാഹുൽ, ലൂണ, ദിമിത്രോസ് എന്നിവർ അറ്റാക്കിൽ ഉണ്ട്. അപോസ്തോലിസ് ബെഞ്ചിലും എത്തി.

20221105 183623

ടീം: ഗിൽ, സന്ദീപ്, ഹോർമി, ലെസ്കോവിച്, നിശു, ജീക്സൺ, ഇവാൻ, രാഹുൽ, സൗരവ്, ലൂണ, ദിമിത്രോസ്