മക്കല്ലത്തിന്റെ തോളിലേറി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രണ്ടന്‍ മക്കല്ലത്തിന്റെ തോളിലേറി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു ജയം. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രം നേടിയപ്പോള്‍ ലക്ഷ്യം 16.3 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ നൈറ്റ് റൈഡേഴ്സ് മറികടക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുവാനും നൈറ്റ് റൈഡേഴ്സിനായി.

ആദ്യം ബാറ്റ് ചെയ്ത ട്രിഡന്റ്സിനു തുടക്കം മോശമായിരുന്നു. 3/3 എന്ന നിലയില്‍ രണ്ടാം ഓവറിനുള്ളില്‍ ഡ്വെയിന്‍ സ്മിത്ത്, സ്റ്റീവന്‍ സ്മിത്ത്, ഷമാര്‍ സ്പ്രിംഗര്‍ എന്നിവരെ നഷ്ടപ്പെട്ട ശേഷം നിക്കോളസ് പൂരനും(34) ഷായി ഹോപ്പും(42) ചേര്‍ന്നാണ് ടീമിനു തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. ഇരുവരും പുറത്തായ ശേഷം വീണ്ടും തകര്‍ച്ച നേരിട്ട ട്രിഡന്റ്സിനു വേണ്ടി നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ 30 റണ്‍സ് നേടി. നൈറ്റ് റൈഡേഴ്സിനു വേണ്ടി ഖാരി പിയറി, ഡ്വെയിന്‍ ബ്രാവോ, ഫവദ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നൈറ്റ് റൈഡേഴ്സിനും തുടക്കം അത്ര മികച്ചതല്ലായിരുന്നു. സുനില്‍ നരൈന്‍(13), കോളിന്‍ മണ്‍റോ(14), ക്രിസ് ലിന്‍(8) എന്നിവര്‍ കാര്യമായ പ്രഭാവമുണ്ടാക്കാതെ പുറത്തായപ്പോള്‍ 9.1 ഓവറില്‍ 60/4 എനന നിലയിലായിരുന്നു ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. അവിടെ നിന്ന് ബ്രണ്ടന്‍ മക്കലം നേടിയ 66 റണ്‍സിന്റെയും ദിനേശ് രാംദിന്റെ 20 റണ്‍സിന്റെയും ബലത്തിലാണ് ജയം സ്വന്തമാക്കുവാന്‍ ടീമിനായത്.

മുഹമ്മദ് ഇര്‍ഫാന്‍ 2 വിക്കറ്റ് നേടിയപ്പോള്‍ ആഷ്‍ലി നഴ്സ്, റേയ്മണ്‍ റീഫര്‍, ഷമാര്‍ സ്പ്രിംഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.