ബുണ്ടസ് ലീഗയിൽ ജയത്തോടെ തുടങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ജയത്തോടെ തുടങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. കരുത്തരായ റെഡ്ബുൾ ലെപ്‌സിഗിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡോർട്ട്മുണ്ട് സീസൺ ആരംഭിച്ചത്. പുതിയ കോച്ച് ലൂസിയൻ ഫെവ്‌റേക്ക് വിജയത്തോടെ സീസൺ ആരംഭിച്ചെന്നാശ്വസിക്കാം. ദാഹൂദ്, വിറ്റ്‌സൽ, റിയൂസ് എന്നിവരാണ് ഡോർട്ട്മുണ്ടിന് വേണ്ടി ഗോളടിച്ചത്. സാബിറ്റ്‌സറിന്റെ സെൽഫ് ഗോൾ ലെപ്‌സിഗിന് തിരിച്ചടിയായി. ലെപ്‌സിഗിന്റെ ആശ്വാസ ഗോൾ നേടിയത്
ജീൻ കെവിൻ ഓഗസ്റ്റെയിനാണ്.

സ്വപ്ന തുല്യമായ തുടക്കമാണ് റെഡ് ബുൾ ലെപ്‌സിഗിന് ലഭിച്ചത്. ഒന്നാം മിനുട്ടിൽ തന്നെ ജീൻ കെവിൻ ഓഗസ്റ്റെയിനിലൂടെ ലെപ്‌സിഗ് മുന്നിലെത്തി. യൂസഫ് പോൾസണിന്റെ അസിസ്റ്റിലാണ് താരം ഗോളടിച്ചത്. ഈ സീസണിലും പ്രതിരോധത്തിലെ പിഴവ് ഡോർട്ട്മുണ്ട് ആവർത്തിക്കുമോ എന്ന് കരുതിയിരിക്കെയാണ് ദാഹൂദിന്റെ ഗോൾ പിറക്കുന്നത്. ഷ്മേൽസറിന്റെ അസിസ്റ്റിലൂടെയാണ് ആ ഗോൾ പിറന്നത്. ക്യാപ്റ്റൻ റൂയിസിന്റെ മികച്ച ഫ്രീ കിക്ക് സ്വന്തം പോസ്റ്റിലേക്ക് നയിച്ച് സബിറ്റ്‌സർ നേടിയ സെൽഫ് ഗോൾ ഡോർട്ട്മുണ്ടിന്റെ ലീഡുയർത്തി.

നാല്പത്തി മൂന്നാം മിനുട്ടിലാണ് വിറ്റ്‌സലിന്റെ ഗോൾ പിറക്കുന്നത്. റീബൗണ്ടിലാണ് ബുണ്ടസ് ലീഗയിൽ അരങ്ങേറ്റം കുറിച്ച താരം തന്റെ ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ അവശേഷിക്കെ ക്യാപ്റ്റൻ മാർക്കോ റിയൂസ് ഡോർട്ട്മുണ്ടിന്റെ ലീഡുയർത്തി. ഡോർട്ട്മുണ്ട് വണ്ടർ കിഡ് ജേഡൻ സാഞ്ചോയാണ് ക്യാപ്റ്റന്റെ ഗോളിന് വഴിയൊരുക്കിയത്.