ട്രാൻസ്ഫർ മാർക്കറ്റിൽ ചെൽസിക്ക് ഒരു വിജയം, കുകുറേയ ഇനി ചെൽസിയുടെ ലെഫ്റ്റ് ബാക്ക് | Marc Cucurella to Chelsea, Full agreement

Picsart 22 08 04 00 08 02 040

ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ചെൽസിക്ക് ഒരുപാട് പരാജയങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അവസാനം അവർക്ക് ഒരു വലിയ വിജയം നേടാൻ ആയി. മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നു കൊണ്ട് ബ്രൈറ്റൺ താരം കുകുറേയയെ ആണ് ഇപ്പോൾ ചെൽസി സ്വന്തമാക്കിയിരിക്കുന്നത്. 50 മില്യണിൽ അധികം ആണ് ചെൽസി കുകുറേയയെ സ്വന്തമാക്കാൻ വേണ്ടി നൽകിയത്. താരം 2028വരെയുള്ള കരാർ ക്ലബിൽ ഒപ്പുവെക്കും.

മാഞ്ചസ്റ്റർ സിറ്റി നേരത്തെ കുകുറേയക്ക് ആയി ശ്രമിച്ചിരുന്നു. പക്ഷെ സിറ്റിയുടെ ആദ്യ ബിഡ് ബ്രൈറ്റൺ റിജക്ട് ചെയ്തു. സിറ്റി 40 മില്യൺ യൂറോക്ക് മേലെ ബിഡ് ചെയ്യില്ല എന്ന് ഉറപ്പായതോടെയാണ് ചെൽസി ട്രാൻസ്ഫർ പോരാട്ടത്തിൽ മുന്നിലേക്ക് എത്തിയത്.
20220802 131310
കുകുറേയ ക്ലബ് വിടാനായി കഴിഞ്ഞ ദിവസം ബ്രൈറ്റണ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാം കുകുറേയക്കായിരുന്നു. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ബ്രൈറ്റണിലെത്തിയത്.

ഗ്രഹാം പോട്ടറിന്റെ കീഴിൽ ലോകനിലവാരമുള്ള താരമായി കുകുറേയ മാറി. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്.

Story Highlights: Marc Cucurella to Chelsea, Full agreement in place between Chelsea and Brighton for more than £50m.