എറിക് ബയി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും, ഫുൾഹാം താരവുമായി ചർച്ചയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയും ക്ലബ് വിടും. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസണിൽ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും താരത്തെ വിൽക്കാൻ ആണ് യുണൈറ്റഡ് തീരുമാനം. ലിസാൻഡ്രോ മാർട്ടിനസ് കൂടെ വന്നതോടെ ബയിക്ക് അവസരം കിട്ടുന്നത് കുറയും എന്നത് കൊണ്ട് താരവും ക്ലബ് വിടാൻ ഒരുക്കമാണ്. പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം ഇപ്പോൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്‌. ബയിക്കായി സ്പാനിഷ് ക്ലബുകളും രംഗത്ത് ഉണ്ട്.

2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്. യുണൈറ്റഡിൽ വരാനെക്കും ലിൻഡെലോഫിനും മഗ്വയറിനും ലിസാൻഡ്രോക്കും പിറകിലാകും ബയിയുടെ സ്ഥാനം എന്നാണ് ടെൻ ഹാഗും നൽകുന്ന സൂചന. പരിക്ക് കാരണം ഈ കഴിഞ്ഞ സീസണിലും കാര്യമായ സംഭാവനകൾ ചെയ്യാൻ എറിക് ബയിക്ക് ആയിട്ടില്ല. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.

Story Highlights: Fulham submit bid for Manchester United defender Eric Bailly