162 റൺസ് നേടി ഇന്ത്യ, ജെമീമയ്ക്ക് അര്‍ദ്ധ ശതകം

 

ബാര്‍ബഡോസിനെതിരെ നിര്‍ണ്ണായക മത്സരത്തിൽ 162 റൺസ് നേടി ഇന്ത്യ. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ സ്മൃതി മന്ഥാനയെ നഷ്ടമാകുകയായിരുന്നു.

പിന്നീട് ഷഫാലി വര്‍മ്മയും ജെമീമ റോഡ്രിഗസും ചേര്‍ന്ന് 71 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 26 പന്തിൽ 43 റൺസ് നേടിയ ഷഫാലിയെയാണ് ഇന്ത്യയ്ക്ക് രണ്ടാമത് നഷ്ടമായത്. താരം റണ്ണൗട്ട് രൂപത്തിൽ പുറത്തായപ്പോള്‍ അതേ ഓവറിൽ അക്കൗണ്ട് തുറക്കാതെ ഹര്‍മ്മന്‍പ്രീത് കൗറും മടങ്ങി.

ജെമീമ പുറത്താകാതെ 56 റൺസും ദീപ്തി ശര്‍മ്മ 34 റൺസും നേടിയപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഇവരെ 70 റൺസാണ് നേടിയത്.