സഞ്ജുവിനെപ്പോലുള്ള പ്രതിഭകള്‍ക്ക് ഇന്ത്യ അവസരം നല്‍കും – രോഹിത് ശര്‍മ്മ

Sanjusamson

സഞ്ജു സാംസണെ പോലെയുള്ള പ്രതിഭകളാൽ നിറഞ്ഞ ബാറ്റിംഗ് യൂണിറ്റാണ് ഇന്ത്യയുടേതെന്നും അവര്‍ക്ക് അവസരം നല്‍കുവാന്‍ ടീം മാനേജ്മെന്റ് സന്നദ്ധരാണെന്നും അത് ഉപയോഗപ്പെടുത്തേണ്ടത് അവരാണെന്നും രോഹിത് ശര്‍മ്മ വെളിപ്പെടുത്തി.

സഞ്ജുവിന് ഏത് രീതിയിൽ കളിക്കാനാകുമെന്ന് ഇന്ന് അദ്ദേഹം കാണിച്ചുവെന്നും ഇത്തരം അവസരങ്ങള്‍ മുതലാക്കുക എന്നതാണ് പ്രധാനം എന്നും രോഹിത് സൂചിപ്പിച്ചു. ഇത്തരത്തിൽ ലഭിയ്ക്കുന്ന അവസരങ്ങള്‍ ഓരോ താരങ്ങളും ഉപയോഗിക്കുമ്പോള്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ ഇന്ത്യയ്ക്കായി വന്ന് ചേരുമെന്നും രോഹിത് കൂട്ടിചേര്‍ത്തു.

ഇന്ത്യയ്ക്കായി സഞ്ജു ഇന്ന് 25 പന്തിൽ 39 റൺസാണ് നേടിയത്. ഇതിൽ മൂന്ന് സിക്സുകളും 2 ഫോറും ഉള്‍പ്പെടുന്നു.