“രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ അഭിമാനം!! ടീമിനായി സംഭാവന നൽകാൻ കഴിയുന്നതിൽ സന്തോഷം” – സഞ്ജു സാംസൺ

Newsroom

20220226 232354
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്കായി ഇന്ന് ഗംഭീര പ്രകടനം നടത്തിയ സഞ്ജു സാംസൺ ടീമിനായി നല്ല സംഭാന നൽകാൻ കഴിയുന്നതിൽ സന്തോഷവാൻ ആണ് എന്ന് പറഞ്ഞു. “എനിക്ക് ശരിക്കും ഒരു പ്രത്യേക ദിവസം ആണ് ഇന്ന്. ഏഴ് വർഷം മുമ്പ് ഞാൻ എന്റെ ഇന്ത്യൻ അരങ്ങേറ്റം നടത്തി, ഇപ്പോൾ ടീമിന്റെ വിജയത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യുന്നത് സന്തോഷം നൽകുന്നു.” സഞ്ജു പറഞ്ഞു.

“ശ്രേയസ് അയ്യരുമൊത്തുള്ള കൂട്ടുകെട്ട് താളം വീണ്ടെടുക്കാൻ അധിക സമയമെടുക്കാൻ എന്നെ സഹായിച്ചു. ബൗളിംഗിനെ അറ്റാക്ക് ചെയ്യാൻ ആണ് ആഗ്രഹിച്ചത്, പക്ഷേ ആദ്യ 10-12 പന്തുകളിൽ താളം ഉണ്ടായിരുന്നില്ല. ഞാൻ ഒരു ഗെയിം കളിച്ചിട്ട് വളരെ നാളായി. ഒരു ബൗണ്ടറി നേടിയതിനു ശേഷം എനിക്ക് താളം തിരികെ ലഭിച്ചു” സഞ്ജു പറഞ്ഞു.

ഇന്ന് 25 പന്തിൽ 39 റൺസ് എടുക്കാൻ സഞ്ജുവിനായിരുന്നു