ഡാർവിൻ നൂനസ് ഇനി ലിവർപൂൾ താരം, ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു

Img 20220613 124451

ബെൻഫികയുടെ ഫോർവേഡായിരുന്ന ഡാർവിൻ നൂനസ് ഇനി ലിവർപൂൾ താരം. ഡാർവിൻ നൂനസിന്റെ നീക്കം ബെൻഫിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടോടെ ലിവർപൂളും താരത്തെ ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കും. മാനെ ക്ലബ് വിടുന്ന സാഹചര്യത്തിൽ പകരക്കാരനായാണ് ഉറുഗ്വേയുടെ ഈ യുവതാരത്തെ ലിവർപൂൾ എത്തിക്കുന്നത്. നൂനസ്, ലൂയിസ്, ജോട, സലാ, ഫർമീനോ എന്നിവരാകും ഇനി ലിവർപൂൾ അറ്റാക്കിൽ ഉണ്ടാവുക.

നൂനസ് ലിവർപൂളിൽ 6 വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 250000 യൂറോ ആഴ്ചയിൽ എന്ന വേതനം ആണ് നൂനസിന് ലിവർപൂൾ നൽകും. അഞ്ചു വർഷത്തെ കരാറും നൽകും. 80 മില്യണും ഒപ്പം 20 മില്യണോളം ആഡ് ഓൺ ആയും ലിവർപൂൾ ബെൻഫികയ്ക്ക് നൽകും.

22കാരനായ നൂനസ് അവസാന രണ്ട് സീസണുകളിലായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗംഭീര പ്രകടനങ്ങൾ നടത്താൻ നൂനസിന് കഴിഞ്ഞ സീസണിലായിരുന്നു. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ താരം നേടിയിരുന്നു.