റൂണിയുടെ ശിഷ്യനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിക്ക് കീഴിൽ ഡാർബി കൗണ്ടിയിൽ അത്ഭുത പ്രകടനം കാഴ്ചവെച്ച പതിനെട്ടുകാര മാൽകം എബിയൊവിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. ഫ്രീ ഏജന്റായ താരം ഡാർബി കൗണ്ടി വിട്ട് പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ ആണ് ശ്രമിക്കുന്നത്‌‌. ഇപ്പോൾ മാൽകത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡും ക്രിസ്റ്റൽ പാലസുമാണ് രംഗത്ത് ഉള്ളത് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
20220613 122759
അറ്റാക്കിംഗ് മിഡ്ഫീൽഡറായും സ്ട്രൈക്കറായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരമാണ് മാൽകം എബിയൊവി. ആഴ്സണൽ അക്കാദമിയിലൂടെ വളർന്നു വന്ന താരം മുമ്പ് സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിനായും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് യുവ ടീമുകൾക്കായും മാൽകം കളിച്ചിട്ടുണ്ട്. എ എസ് മൊണാക്കോയും താരത്തിനായി ശ്രമിക്കുന്നുണ്ട് എങ്കിലും പ്രീമിയർ ലീഗിൽ പോകാനാണ് താരം ആഗ്രഹിക്കുന്നത്.