അഞ്ചാം തവണയും ബുണ്ടസ് ലീഗയിൽ ടോപ്പ് സ്കോററായി ലെവൻഡോസ്കി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

അഞ്ചാം തവണയും ബുണ്ടസ് ലീഗയിൽ ടോപ്പ് സ്കോററായി പോളിഷ് സൂപ്പർ സ്റ്റാർ റോബർട്ട് ലെവൻഡോസ്കി. ഈ സീസണിൽ 34 ഗോളുകൾ ബയേൺ മ്യൂണിക്കിനായി അടിച്ച് കൂട്ടിയാണ് ലെവൻഡോസ്കി ജർമ്മനിയിലെ ടോപ്പ് സ്കോററായത്. ജർമ്മൻ ഇതിഹാസം ജെർഡ് മുള്ളർക്ക് ശേഷം ഈ നേട്ടം തുടർച്ചയായ മൂന്ന് തവണ സ്വന്തമാക്കുന്ന ആദ്യ‌താരം കൂടിയാണ് ലെവൻഡോസ്കി.

2013-14 സീസണിൽ 20 ഗോളുകൾ അടിച്ചാണ് ലെവൻഡോസ്കി ആദ്യം ലീഗയിലെ ടോപ്പ് സ്കോററായത്(20ഗോളുകൾ). എന്നാൽ അന്ന് ബൊറുസിയ ഡോർട്ട്മുണ്ടിന്റെ താരമായിരുന്നു ഈ പോളിഷ് ഗോൾ മെഷീൻ. പിന്നീട് 2014ൽ ബയേണിലെത്തിയ ലെവൻഡോസ്കി 2015-16 സീസണിൽ 30 ഗോളടിച്ചു.2017-18 സീസണിൽ 29 ഗോളും കഴിഞ്ഞ സീസണിൽ 22 ഗോളും അടിച്ചിരുന്നു ലെവൻഡോസ്കി. നിലവിലെ ആഴ്സണൽ താരം പിയറി എമെറിക് ഒബ്മയാങ്ങ് മാത്രമായിരുന്നു ടോപ്പ് സ്കോറർ റേസിൽ ജർമ്മൻ ലീഗിൽ ലെവൻഡോസ്കിക്ക് ഭീഷണിയായി ഉണ്ടായിരുന്നത്.