മൂസ ഖാനും റൊഹൈല്‍ നസീറും ഇംഗ്ലണ്ടിലേക്കുള്ള പാക്കിസ്ഥാന്‍ സ്ക്വാഡില്‍

- Advertisement -

ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനെ നയിച്ച റൊഹൈല്‍ നസീറിനെയും മൂസ ഖാനെയും ഇംഗ്ലണ്ട് ടൂറിലേക്കുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍. വിക്കറ്റ് കീപ്പര്‍ താരമായി നസീറും ഫാസ്റ്റ് ബൗളര്‍ മൂസ ഖാനെയും ഇംഗ്ലണ്ടിലേക്ക് നാളെ യാത്രയാകുന്ന 20 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പാക് നിരയിലെ പത്തോളം താരങ്ങള്‍ക്ക് കോവിഡ് നേരത്തെ സ്ഥിരീകരിച്ചതോടെയാണ് ഈ മാറ്റം.

ഇവരില്‍ ആറോളം താരങ്ങളുടെ പുതിയ ഫലം നെഗറ്റീവ് ആണ്. മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഫകര്‍ സമന്‍, ഷദബ് ഖാന്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹസ്നൈന്‍ എന്നിവര്‍ അടുത്ത ആഴ്ച ഒരു ടെസ്റ്റ് കൂടി നടത്തിയ ശേഷം നെഗറ്റീവ് ആണെങ്കില്‍ മാത്രമാവും ഇംഗ്ലണ്ടിലേക്ക് യാത്രയാകുക.

ഇതില്‍ ഹഫീസും വഹാബ് റിയാസും വ്യക്തിപരമായി ആണ് ടെസ്റ്റുകള്‍ക്ക് പോയത്. അതിനാല്‍ തന്നെ ബോര്‍ഡ് അവരെ ഒരു ടെസ്റ്റിന് കൂടി വിധേയരാക്കും.

Advertisement