3 മത്സരങ്ങളിൽ നിന്ന് വഴങ്ങിയത് 14 ഗോളുകൾ!! ലീഡ്സ് തകർന്ന് അടിയുന്നു

Newsroom

20220226 204823
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലീഡ്സിന്റെ ദയനീയ ഫോം തുടരുന്നു. ഇന്ന് സ്പർസിൽ നിന്നും അവർ ഗോൾ വാങ്ങി കൂട്ടി. ഇന്ന് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലീഡ്സ് പരാജയപ്പെട്ടത്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്നായി ലീഡ്സ് 14 ഗോളുകൾ ആണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ അവർ ലിവർപൂളിനോട് 6 ഗോളും അതിനു മുമ്പത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 4 ഗോളും ലീഡ്സ് യുണൈറ്റഡ് വഴങ്ങിയിരുന്നു.
20220226 204817

ഇന്ന് സ്പർസ് അനായാസം ആണ് ബിയെൽസയുടെ ടീമിനെ പരാജയപ്പെടുത്തിയത്. ആദ്യ 27 മിനുട്ടിൽ തന്നെ അവർ മൂന്ന് ഗോളുകൾക്ക് മുന്നിൽ. 10ആം മിനുട്ടിൽ ഡൊഹേർടിയുടെ വക ആയിരുന്നു ആദ്യ ഗോൾ. സെസ്സിന്യോൻ ഇടതു വിങ്ങിൽ നിന്നാണ് ആ അസിസ്റ്റ് നൽകിയത്. പിന്നാലെ 15ആം മിനുട്ടിൽ കുളുസവേസ്കി ലീഡ് ഇരട്ടിയാക്കി. താരത്തിന്റെ ഇടം കാലൻ ഷോട്ട് തടയാൻ ലീഡ്സിനായില്ല. 27 മിനുട്ടിൽ ഹാരി കെയ്നും ലീഡ്സിന്റെ വലയിൽ പന്ത് എത്തിച്ചു.

രണ്ടാം പകുതിയിൽ അവസാനം ഒരു കെയ്ൻ സൊൺ സഖ്യത്തിന്റെ ഗോൾ കൂടെ വന്നതോടെ സ്പർസ് വിജയം ഉറപ്പായി. ഈ വിജയത്തോടെ സ്പർസ് 42 പോയിന്റുനായി ഏഴാമത് നിൽക്കുന്നു. ലീഡ്സ് റിലഗേഷൻ ഭീഷണിയിലേക്ക് ആണ് നീങ്ങുന്നത്.