പുതിയ പ്രീമിയർ ലീഗ് റെക്കോർഡും ആയി കെയിനും സോണും

Screenshot 20220220 111641

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് കുറിച്ച് ഹാരി കെയിൻ, സോൺ സഖ്യം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച സഖ്യം ആയി ആണ് കെയിൻ,സോൺ സഖ്യം മാറിയത്. ലീഡ്സിന് എതിരായ നാലു ഗോൾ ജയത്തിൽ നാലാം ഗോൾ കെയിന്റെ പാസിൽ നിന്നു സോൺ നേടിയതോടെ റെക്കോർഡ് അവരുടെ പേരിൽ ആവുക ആയിരുന്നു.

പ്രീമിയർ ലീഗിൽ 37 ഗോളുകളിൽ ആണ് നിലവിൽ കെയിനും സോണും പരസ്പരം പങ്കാളികൾ ആയത്. 36 ഗോളുകളിൽ പങ്കാളികൾ ആയ ചെൽസി താരങ്ങൾ ആയ ഫ്രാങ്ക് ലമ്പാർഡ്, ദിദിയർ ദ്രോഗ്‌ബ എന്നിവരുടെ റെക്കോർഡ് ആണ് ഇതോടെ ഇംഗ്ലീഷ്, ദക്ഷിണ കൊറിയൻ താരങ്ങൾ മറികടന്നത്. സമീപ കാലത്തെ തിരിച്ചടികളിൽ നിന്നു ടോട്ടൻഹാമിന്റെ തിരിച്ചു വരവ് ആയി ഇന്നത്തെ ലീഡ്സിന് എതിരായ ജയം.