മികച്ച അവസരം തുലച്ചു, ഗോൾ ഇല്ലാത്ത ആദ്യ പകുതി, വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇനി 45 മിനുട്ട് കൂടെ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന നിർണായക ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ നേരിടുകയാണ്. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുകയാണ്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് വിജയം നിർബന്ധമായതിനാൽ ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സിന് നിരാശ നൽകും. പെരേര ഡിയസ് ഒരു ഗോൾഡൻ അവസരം ആദ്യ പകുതിയിൽ നഷ്ടമാക്കുന്നത് കാണാൻ ഇടയായി. 38ആം മിനുട്ടിൽ വാസ്കസിന്റെ ഒരു പാസിൽ നിന്നായിരുന്നു ഡിയസിന്റെ മിസ്.
20220226 201642

മറുവശത്ത് ജോബി ജസ്റ്റിനും ഒരു നല്ല അവസരം നഷ്ടമാക്കി. ചെന്നൈയിൻ ഒരു ഫ്രീകിക്കിൽ നിന്ന് 12ആം മിനുട്ടിൽ ഗോൾ ബാറിലും ഇടിച്ചു. കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആകും രണ്ടാം പകുതിയിൽ ശ്രമിക്കുക. ഇന്ന് വിജയിക്കാൻ ആയില്ല എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങും.