വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിച്ച് കൈൽ മയേഴ്സിന്റെ അര്‍ദ്ധ ശതകം

ഇന്ത്യയ്ക്കെതിരെ മൂന്നാം ടി20യിൽ ** റൺസ് നേടി വെസ്റ്റിന്‍ഡീസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് ബ്രണ്ടന്‍ കിംഗിനെയും(20), നിക്കോളസ് പൂരനെയും നഷ്ടമായെങ്കിലും തകര്‍പ്പന്‍ അര്‍ദ്ധ ശതകം നേടി കൈൽ മയേഴ്സ് (50 പന്തിൽ 73 റൺസ് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ആദ്യ വിക്കറ്റിൽ 57 റൺസാണ് 7.2 ഓവറിൽ വെസ്റ്റിന്‍ഡീസ് നേടിയത്. കിംഗിനെ ഹാര്‍ദ്ദിക് പുറത്താക്കിയ ശേഷം പത്തോവര്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസാണ് വെസ്റ്റിന്‍ഡീസ് നേടിയത്.

22 റൺസ് നേടിയ നിക്കോളസ് പൂരനെ ഭുവി മടക്കിയപ്പോള്‍ വെസ്റ്റിന്‍ഡീസ് നൂറ് കടന്നിരുന്നു. 16.2 ഓവറിൽ 128 റൺസ് നേടി നിൽക്കുമ്പോളാണ് വെസ്റ്റിന്‍ഡീസിന് മയേഴ്സിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. അവസാന ഓവറുകളിൽ റോവ്മന്‍ പവലും ഷിമ്രൺ ഹെറ്റ്മ്യറും 34 റൺസ് നേടി വെസ്റ്റിന്‍ഡീസിനെ 150 റൺസ് കടത്തുകയായിരുന്നു. പവൽ 14 പന്തിൽ 23 റൺസ് നേടിയപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 12 പന്തിൽ 20 റൺസും നേടി പുറത്തായി.