ആസ്റ്റൺ വില്ലയുടെ യുവ മധ്യനിരതാരം ചെൽസിയിൽ എത്തും

ആസ്റ്റൺ വില്ലയുടെ 18 കാരനായ യുവ മധ്യനിരതാരം കാർണി ചുക്വുവമെകയെ ചെൽസി സ്വന്തമാക്കും. ഏതാണ്ട് 15 മില്യണിൽ അധികം യൂറോ നൽകി ആവും വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന യുവ ഇംഗ്ലീഷ് താരത്തെ ചെൽസി സ്വന്തമാക്കുന്നത്.

വില്ലയിൽ നിന്നു ആറു വർഷത്തെ കരാറിൽ താരം മെഡിക്കൽ കഴിഞ്ഞ ശേഷം ഉടൻ ഒപ്പ് വക്കും. താരത്തിന്റെ വരവ് ചെൽസി ഉടൻ പ്രഖ്യാപിക്കും. സമീപകാലത്ത് മികച്ച യുവതാരങ്ങളെ ടീമിൽ എത്തിക്കാൻ സാധിച്ച ചെൽസിക്ക് ഭാവിയിലേക്ക് വലിയ മുതൽക്കൂട്ട് ആവും ഇംഗ്ലീഷ് യുവതാരം.