പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ കൊല്‍ക്കത്തയും പഞ്ചാബും, ബൗളിംഗ് തിരഞ്ഞെടുത്ത് കെഎൽ രാഹുല്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി പഞ്ചാബ് കിംഗ്സ്. ടോസ് നേടിയ പഞ്ചാബ് നായകന്‍ കെഎൽ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുത്തു. 10 പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 4ാം സ്ഥാനത്താണുള്ളത്. അതേ സമയം പഞ്ചാബ് കിംഗ്സിന് 8 പോയിന്റാണുള്ളത്. ക്രിസ് ഗെയില്‍ ഇല്ലാത്തതിനാൽ ടീമിലേക്ക് ഫാബിന്‍ അല്ലന്‍ ആണ് എത്തുന്നത്. ഷാരൂഖ് ഖാനും മയാംഗ് അഗര്‍വാളും ടീമിലെത്തുമ്പോള്‍ ഹര്‍പ്രീത് ബ്രാറും മന്‍ദീപ് സിംഗും ടീമിൽ നിന്ന് പുറത്ത് പോകുന്നു.

കൊല്‍ക്കത്ത നിരയിൽ രണ്ട് മാറ്റമാണുള്ളത്. സന്ദീപ് വാര്യര്‍ക്ക് പകരം ശിവം മാവിയും ലോക്കി ഫെര്‍ഗൂസണിന് പകരം ടിം സൈഫെര്‍ട്ടും എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Shubman Gill, Venkatesh Iyer, Rahul Tripathi, Eoin Morgan(c), Nitish Rana, Dinesh Karthik(w), Tim Seifert, Sunil Narine, Shivam Mavi, Tim Southee, Varun Chakaravarthy

പ‍ഞ്ചാബ് കിംഗ്സ് : KL Rahul(w/c), Mayank Agarwal, Aiden Markram, Nicholas Pooran, Shahrukh Khan, Deepak Hooda, Fabian Allen, Nathan Ellis, Mohammed Shami, Ravi Bishnoi, Arshdeep Singh