സിംബാബ്‍വേയിൽ കെഎൽ രാഹുല്‍ ഇന്ത്യയെ നയിക്കും

സിംബാബ്‍വേയിലേക്കുള്ള ഇന്ത്യയുടെ ഏകദിന പര്യടനത്തിൽ കെഎൽ രാഹുല്‍ മടങ്ങിയെത്തും. താരത്തിന് ബിസിസിഐ മെഡിക്കൽ ടീമിന്റെ അനുമതി ലഭിച്ചതോടെ താരം ക്യാപ്റ്റന്‍സി ദൗത്യവും ഏറ്റെടുക്കും. നേരത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ച ശിഖര്‍ ധവാന്‍ ഇനി വൈസ് ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുക്കും.

ഐപിഎലിന് ശേഷം ഗ്രോയിന്‍ ഇഞ്ച്വറി കാരണം ഏറെക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കെഎൽ രാഹുല്‍ വിട്ട് നിൽക്കുകയാണ്. താരം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത് ഫെബ്രുവരിയിലാണ്.

വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പരയിൽ താരം പരിക്ക് മാറി വരാനിരുന്നതാണെങ്കിലും അതിനിടെ കോവിഡ് ബാധിതനാകുകയായിരുന്നു.

ഓഗസ്റ്റ് 18ന് ആണ് പരമ്പര ആരംഭിയ്ക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

 

Story Highlights: KL Rahul to lead India in Zimbabwe.

Comments are closed.