ബോര്‍ഡ് വിരട്ടി, സ്പോര്‍ട്സ് പോര്‍ട്ടലുമായുള്ള (അതോ ബെറ്റിംഗ് വെബ്സൈറ്റോ?) കരാറിൽ നിന്ന് പിന്മാറി ഷാക്കിബ് അൽ ഹസന്‍

സ്പോര്‍ട്സ് പോര്‍ട്ടലായ ബെറ്റ്‍വിന്നറുമായുള്ള കരാറിൽ നിന്ന് പിന്മാറി ഷാക്കിബ് അൽ ഹസന്‍. താരത്തിനോട് ഈ കരാറിൽ നിന്ന് പിന്മാറുക അല്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കപ്പെടും എന്ന ബോര്‍ഡിന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഈ തീരുമാനത്തിലേക്ക് താരം എത്തിയത്.

ബെറ്റ്‍വിന്നര്‍ ന്യൂസ് ഒരു ഓൺലൈന്‍ ഗാംബ്ലിംഗ് പോര്‍ട്ടൽ ആണെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നാൽ വെബ്സൈറ്റിൽ തങ്ങള്‍ക്ക് ബെറ്റിംഗുമായി ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്.

ഷാക്കിബ് ബെറ്റ്‍വിന്നര്‍ ന്യൂസ് എന്ന കമ്പനിയുമായി സ്പോൺസര്‍ഷിപ്പിലെത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ഈ സ്പോൺസര്‍ഷിപ്പ് വിവാദമായത്. ബെറ്റിംഗ് സംബന്ധമായ ഒന്നിനും ബോര്‍ഡ് താരങ്ങള്‍ക്ക് സഹകരിക്കുവാനുള്ള അനുവാദം നൽകില്ലെന്ന് കഴിഞ്ഞ ദിവസം ബോര്‍ഡ് അറിയിച്ചിരുന്നു.

 

Story Highlights: After BCB ultimatum Shakib backs out of deal with BetWinner News