കേരള വനിതാ ലീഗ്: ബാസ്‌കോ ഒതുക്കുങ്ങൽ വിജയത്തോടെ തുടങ്ങി

Newsroom

Img 20220811 Wa0033

കേരള വനിതാ ലീഗിൽ ബാസ്കോ ഒതുക്കുങ്ങലിന് വിജയ തുടക്കം. ഇന്ന് വൈകിട്ട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ലൂക സോക്കര്‍ ക്ലബ്ബിനെയാണ് ബാസ്‌കോ പരാജയപ്പെടുത്തി. ബാസ്കോയ്ക്ക് വേണ്ടി ഹാട്രിക്കുമായി സൗപർണിക ഇന്ന് തിളങ്ങി. കളിയുടെ 13, 24, 46 മിനുട്ടുകളില്‍ ആയിരുന്നു സൗപര്‍ണികയുടെ ഹാട്രിക്.
Img 20220811 Wa0031
കളിയുടെ 31-ാം മിനുട്ടില്‍ 8-ാം നമ്പര്‍ താരം ഉണ്ണിമായയും ബാസ്‌കോയ്ക്കു വേണ്ടി ഗോള്‍ നേടി. ലൂക്ക് സോക്കറിനായി അതുല്യ ആണ് ആശ്വാസ ഗോൾ നേടിയത്.

ഇനി നാളെ വൈകിട്ട് നാലിന് കോഴിക്കോട് നടക്കുന്ന മത്സരത്തില്‍ കടത്തനാട് രാജ എഫ്എയും കേരള യുണൈറ്റഡ് എഫ്‌സിയും ഏറ്റുമുട്ടും.

Story Highlight: Basco Othukkungal beat Luca SC 4-1.