റബാഡ പഞ്ചാബിനായി അരങ്ങേറ്റം കുറിയ്ക്കുന്നു, ടോസ് നേടി ശ്രേയസ്സ് അയ്യര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍. പഞ്ചാബിനായി കാഗിസോ റബാഡ തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

ആദ്യ മത്സരത്തിൽ പഞ്ചാബ് ബാംഗ്ലൂരിനെതിരെ വിജയം നേടിയപ്പോള്‍ കൊല്‍ക്കത്ത ചെന്നൈയോട് വിജയം നേടിയെങ്കിലും ആര്‍സിബിയ്ക്കെതിരെയുള്ള മത്സരത്തിൽ പരാജയമേറ്റ് വാങ്ങുകയായിരുന്നു.

കൊല്‍ക്കത്ത നിരയിൽ ശിവം മാവിയ്ക്ക് പകരം ഷെൽഡൺ ജാക്സൺ കളിക്കളത്തിലെത്തുമ്പോള്‍ സന്ദീപ് ശര്‍മ്മയ്ക്ക് പകരം പഞ്ചാബ് നിരയിൽ കാഗിസോ റബാഡ അരങ്ങേറ്റം കുറിയ്ക്കുന്നു.

പഞ്ചാബ് കിംഗ്സ്: Mayank Agarwal(c), Shikhar Dhawan, Liam Livingstone, Bhanuka Rajapaksa(w), Shahrukh Khan, Odean Smith, Raj Bawa, Arshdeep Singh, Harpreet Brar, Kagiso Rabada, Rahul Chahar

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Ajinkya Rahane, Venkatesh Iyer, Nitish Rana, Shreyas Iyer(c), Sam Billings(w), Andre Russell, Sunil Narine, Tim Southee, Umesh Yadav, Shivam Mavi, Varun Chakaravarthy