പ്രീമിയർ ലീഗിലെ മാർച്ചിലെ മികച്ച പരിശീലകനായി മൈക്കിൾ ആർട്ടെറ്റ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാർച്ച് മാസത്തെ മികച്ച പരിശീലകനായി ആഴ്‌സണലിന്റെ മൈക്കിൾ ആർട്ടെറ്റ. മാർച്ചിൽ കളിച്ച നാലു കളികളിൽ ലിവർപൂളിനോട് മാത്രം തോറ്റ ആഴ്‌സണൽ വാട്ഫോർഡ്, ലെസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല ടീമുകൾക്ക് എതിരെ ജയം കാണുകയും ചെയ്തു. 6 ഗോളുകൾ നേടിയ ആഴ്‌സണൽ രണ്ടു ക്ലീൻ ഷീറ്റുകളും ഈ മാസം സ്വന്തമാക്കിയിരുന്നു.

Img 20220401 Wa0169

ഈ സീസണിൽ ഇത് രണ്ടാം തവണയാണ് മൈക്കിൾ ആർട്ടെറ്റ മികച്ച പരിശീലകൻ ആയി തിരഞ്ഞെടുക്കുന്നത്. സെപ്റ്റംബറിലും മൈക്കിൾ ആർട്ടെറ്റ ആയിരുന്നു പ്രീമിയർ ലീഗിലെ മികച്ച പരിശീലകൻ. ഈ സീസണിൽ രണ്ടു തവണ മികച്ച പരിശീലകനുള്ള അവാർഡ് ഗാർഡിയോളക്ക് ശേഷം നേടുന്ന പരിശീലകൻ കൂടിയാണ് ആർട്ടെറ്റ. സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം വക്കുന്ന ആഴ്‌സണലിന് ഇത് പ്രചോദനം ആയേക്കും.