“ഈ ആരാധകർക്ക് മുന്നിൽ ആരും 100% നൽകി പോകും” – ഖാബ്ര

Picsart 22 10 16 11 51 52 827

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകുന്ന പിന്തുണ കണ്ടാൽ ആരും അവരുടെ 100% ടീമിനായി നൽകി പോകും എന്ന് ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് ഹർമഞ്ചോത് ഖാബ്ര. എ ടി കെ മോഹൻ ബഗാനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു താരം. ഇത്ര നല്ല ആരാധകർ ഉള്ളത് ഞങ്ങൾക്ക് ഒരു അനുഗ്രഹം ആണെന്ന് ഖാബ്ര പറഞ്ഞു. ഈ അരാധകർ നിങ്ങളെ മത്സരത്തിനായി ഒരുക്കും എന്നു. അദ്ദേഹം പറഞ്ഞു.

ഖാബ്ര 115048

ഇവരുടെ പിന്തുണയെ പ്രകീർത്തിക്കാൻ വാക്കുകൾ ഇല്ല. ഇവർ ചാന്റ്സ് പാടുന്നതൊക്കെ ഏറെ സന്തോഷം നൽകുന്നു എന്നും ഖാബ്ര പറഞ്ഞു. ഇവർ നൽകുന്ന പിന്തുണ കണ്ടാൽ 100 ശതമാനം നൽകി പോകും എന്നും ഈ ഫാൻസിനു വേണ്ടി എല്ലാം ചെയ്തേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മത്സരത്തുന്റെ തുടർച്ചയാണ് ഇന്ന് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.