“മുറിവേറ്റ എ ടി കെ കൂടുതൽ അപകടകാരി” – ഇവാൻ

Blasters Ivan

എ ടി കെ മോഹൻ ബഗാന്റെ ഫോം മോശമാണ് എന്നത് അവരെ ദുർബലരാക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. മുറിവേറ്റ എ ടി കെ മോഹൻ ബഗാൻ കൂടുതൽ അപകടകാരികൾ ആണെന്ന് ഇവാൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഡൂറണ്ട് കപ്പിലും എ എഫ് സി കപ്പിലും ഒന്നും അവർക്ക് ആഗ്രഹിച്ച ഫലങ്ങൾ ഉണ്ടാക്കാൻ ആയിട്ടില്ല. അത് കൊണ്ട് അവരുടെ താരങ്ങളും അവർ ടീം ആകെയും ഒരു നല്ല ഫലത്തിനായി കൂടുതൽ പരിശ്രമിക്കും എന്നും ഇവാൻ പറഞ്ഞു.

ഇവാൻ

അവർക്ക് നല്ല താരങ്ങളും നല്ല കോച്ചും ഉണ്ട്. ഏത് ടീമിനെയും തോൽപ്പിക്കാനുള്ള കരുത്തും അവർക്ക് ഉണ്ട്. അതുകൊണ്ട് തയ്യാറായി നിൽക്കേണ്ടതുണ്ട്. ഇവാൻ പറഞ്ഞു. അവർക്ക് മോശം തുടക്കമാണ് എന്നത് കൊണ്ട് അവർ ദുർബലരാണെന്ന് പറയാൻ ആകില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ജയം കണ്ടെത്താ‌ നാലു മത്സരമോളം എടുത്തു. എന്നിട്ടും ഫൈനലിൽ എത്തി. വിജയിച്ചു കൊണ്ട് തുടങ്ങിയ എ ടി കെ ഫൈനലിൽ എത്തിയതുമില്ല. അതുകൊണ്ട് തന്നെ ആദ്യ മത്സരങ്ങൾ വെച്ച് ടീമികളുടെ വിധി എഴുതാൻ ആകില്ല എന്നും ഇവാൻ പറഞ്ഞു.