രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ ഗംഭീര ബൗളിംഗ്, ഗുജറാത്ത് പതറുന്നു

Basil Thampi

രഞ്ജി ട്രോഫിയിൽ മൂന്നാം ദിനം അവസാനിക്കുമ്പോൾ കേരളം ശക്തമായ നിലയിൽ. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് തുടങ്ങിഉഅ ഗുജറാത്ത് 128/5 എന്ന നിലയിലാണ് ഉള്ളത്. അവർക്ക് 77 റൺസിന്റെ ലീഡാണ് ഇപ്പോൾ ഉള്ളത്. 84 റൺസ് എടുക്കുന്നതിനിടയിൽ തന്നെ ഇന്ന് ഗുജറാത്തിന്റെ അഞ്ചു വിക്കറ്റുകൾ നഷ്ടമായിരുന്നു. 25 റൺസുമായു ഉമാംഗും 28 റൺസുമായി കരൺ പടേലുമാണ് ഇപ്പോൾ ഗുജറാത്തിനായി ക്രീസിൽ ഉള്ളത്.
Img 20220226 180352

കേരളത്തിനായി ബേസിൽ തമ്പി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നിധീഷ്, സിജോമോൻ ജോസഫ്, ജലജ് സക്സേന എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. നാളെ വേഗം ഗുജറാത്തിനെ എറിഞ്ഞിടാൻ ആകും കേരളം ശ്രമിക്കുക. നേരത്തെ വിഷ്ണു വിനോദിന്റെ ഇന്നിങ്സിന്റെ ബലത്തിൽ കേരളം 439 റൺസ് ആദ്യ ഇന്നിങ്സിൽ നേടിയിരുന്നു.