“കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തുക ആണെങ്കിൽ ഗ്യാലറി മഞ്ഞ ആകും എ‌‌ന്ന് എനിക്ക് ഉറപ്പുണ്ട്”

Picsart 22 02 25 14 21 56 674

ഐ എസ് എൽ ഫൈനലിന് ഇത്തവണ ആരാധകരെ പ്രവേശിപ്പിക്കാൻ തീരുമാനമായത് സന്തോഷകരമായ കാര്യമാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തുക ആണെങ്കിൽ ഗ്യാലറി മഞ്ഞ ആകുമെന്ന് തനിക്ക് ഉറപ്പിണ്ട് എന്ന് ഇവാൻ പറയുന്നു. ഫൈനലിൽ എത്തുക ആണെങ്കിൽ ആരാധകർ വലിയ പിന്തുണയുമായി വരും എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ഇവാൻ പറഞ്ഞു.

Img 20211225 141105
Credit: Twitter

എന്നാൽ ഫൈനലിൽ എത്തണം എങ്കിൽ പരിശ്രമിക്കണം. ഫൈനലിലേക എത്താൻ ആയാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കോച്ച് പറഞ്ഞു. ഗോവയിൽ നടക്കുന്ന ഫൈനലിൽ പത്തായിരത്തോളം കാണികൾക്ക് ആകു. പ്രവേശനം ഉണ്ടാവുക. 2020ലെ സെമി ഫൈനലിൽ ആയിരുന്നു അവസാനമായി ഐ എസ് എല്ലിൽ ആരാധകർ ഉണ്ടായിരുന്നത്.