“പെരേര ഡിയസിന്റെ വിലക്ക് ഒരു മത്സരത്തിൽ മാത്രമാണ് എന്നാണ് വിശ്വാസം, ഐ എസ് എല്ലിന്റെ അപ്ഡേറ്റിനായി കാത്തിരിക്കുന്നു”

മോഹൻ ബഗാനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട സ്ട്രൈക്കർ പെരേര ഡിയസ് നാളെ ചെന്നൈയിനെതിരെ ഉണ്ടാകും എന്നാണ് തന്റെ വിശ്വാസം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ‌ വുകൊമാനോവികച്. ഒരു മത്സരത്തിൽ മാത്രമാണ് വിലക്ക് എന്നാണ് തങ്ങളുടെ ബോധ്യം. ഇത് സംബന്ധിച്ച് ഐ എസ് എൽ അധികൃതരുടെ അപ്ഡേറ്റ് വൈകിട്ട് മാത്രമെ വരൂ എന്നും അത് വന്നാൽ താരത്തെ ഉൾപ്പെടുത്തിയുള്ള നാളത്തേക്കുള്ള ഒരുക്കങ്ങൾ തുടങ്ങും എന്നും ഇവാൻ പറഞ്ഞു.

ഒരു മത്സരത്തിൽ കൂടുതൽ വിലക്ക് ലഭിച്ചാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകും. ഡിയസ് ഇല്ലാതെ ഇറങ്ങിയ അവസാന രണ്ടു മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി നാലു ഗോളുകളും ഒരു അസിസ്റ്റും ഡിയസ് സംഭാവന ചെയ്തിരുന്നു.