ചാഹൽ ടി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ

Indiachahalhooda

ലഖ്‌നൗവിൽ ഇന്നലെ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20യിൽ ഇന്ത്യയുടെ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ജസ്പ്രീത് ബുംറയെ പിന്തള്ളി കൊണ്ട് ചാഹൽ ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി. ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനകയുടെ നിർണായക വിക്കറ്റ് ചാഹൽ ഇന്നലെ സ്വന്തമാക്കിയിരുമ്മു. ഇന്നലെ ബുംറക്ക് വിക്കറ്റ് വീഴ്ത്താൻ ആയിരുന്നില്ല. ബുമ്രക്ക് 66 വിക്കറ്റും ചാഹലിന് 67 വിക്കറ്റുമാണ് ഉള്ളത്.

ടി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാർ;

Yuzvendra Chahal – 67 wickets in 53 matches

Jasprit Bumrah – 66 wickets in 56 matches

Ravichandran Ashwin – 61 wickets in 51 matches

Bhuvneshwar Kumar – 57 wickets in 58 matches

Ravindra Jadeja – 47 wickets in 56 matches