ടോപ് 4ൽ എത്താൻ എല്ലാം നൽകും” – ഇവാൻ, ആരാധക കുടുംബത്തിന് വലിയ സന്തോഷം അത് നൽകും എന്നും കോച്ച്

Ivan Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് 4 യോഗ്യത എളുപ്പമാകില്ല എങ്കിലും ടോപ് 4നായി പൊരുതാൻ തന്നെയാണ് തീരുമാനം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു. ടോപ് 4ൽ ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ടോപ് 4 ടീമിന് ഒരു വലിയ അച്ചീവ്നെന്റ് ആകും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു ‌ 2016ന് ശേഷം ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തിയിട്ടില്ല. ഇനി ബാക്കിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പാണ്.
Img 20220226 165447

കഴിഞ്ഞ സീസൺ അപേക്ഷിച്ചാൽ ടോപ് 4ലെത്തുക ആണെങ്കിൽ അത് വലിയ കാര്യമാണ്‌. ഞങ്ങൾ ആദ്യ നാലിൽ ഉണ്ടാവണം. അത് ക്ലബിനും താരങ്ങൾക്കും പരിശീലക സംഘത്തിനു വലിയ ഊർജ്ജമാകും. ആരാധകർക്കും അവരുടെ കുടുംബത്തിനും പ്ലേ ഓഫ് നേട്ടം വലിയ സന്തോഷം നൽകും എന്നും ഇവാൻ പറഞ്ഞു.